Monday, 4 April 2022

മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എക്‌സല്ലന്‍സ് ഡേ വിപുലമായി ആഘോഷിച്ചു


കാസര്‍കോട് (www.evisionnews.in): മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എക്‌സല്ലന്‍സ് ഡേ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. വിന്‍ടച്ച് പാം മെഡോസില്‍ നടന്ന പരിപാടി സ്‌കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വാക്‌വൈഭവവും വാചാലതയും പ്രകടമാക്കിയ ജി.പി.എസ് ടോക്ക് വ്യത്യസ്തത കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ചു. കിഡ് കേവ്, ബ്ലോസം ഫീറ്റേ എന്നീ പരിപാടികളുടെ ഭാഗമായി അരങ്ങേറിയ കലാപരിപാടികള്‍ ആഘോഷ പരിപാടികള്‍ക്ക് മാറ്റുകൂട്ടി.

ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. ഹനീഫ് ഹുദവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍, റാഷിദ് ഹുദവി, മുനീര്‍ ഹാജി, മംഗള അബൂബക്കര്‍ ഹാജി, അബ്ദുല്‍ ഖാദര്‍ ഹാജി, ഇബ്രാഹിം ഹാജി മണ്ടക്കോല്‍, റഷീദ് ബെളിഞ്ച, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉമറുല്‍ ഫാറൂഖ്, അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ സരിതാശര്‍മ സംസാരിച്ചു. സമാപന യോഗത്തില്‍ മത്സര വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ്, ട്രോഫികള്‍, മദ്രസ പൊതു പരീക്ഷാ വിജയികളായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.




Related Posts

മാന്യ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എക്‌സല്ലന്‍സ് ഡേ വിപുലമായി ആഘോഷിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.