കാസര്‍കോട് (www.evisionnews.in): മകന്റെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാണ്ടി വെള്ളരിക്കയ എന്ന സ്ഥലത്താണ് സംഭവം. വെള്ളരിക്കയിലെ ബാലകൃഷ്ണന്‍ (55) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ വിനോദ് എന്ന നരേന്ദ്രപ്രസാദിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ഇയാള്‍ അക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ചൊവ്വാഴ്ച രാവിലെ അഞ്ചു മണിയോടെ വീട്ടില്‍ വെച്ചുതന്നെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
മകന്റെ മര്‍ദനമേറ്റ് ഗൃഹനാഥന്‍ കൊല്ലപ്പെട്ടു
4/
5
Oleh
evisionnews