Type Here to Get Search Results !

Bottom Ad

വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് നില്‍പ്പ് സമരം നടത്തി


കാസര്‍കോട് (www.evisionnews.in): കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

തുടര്‍ച്ചയായ ഇന്ധന വില വര്‍ധനവ് രാജ്യത്തിന്റെ സമ്പദ് ഘടനയെ തന്നെ തകിടം മറിച്ചു. അവശ്യ സാധനങ്ങളുടെ വിലയിലും ഗണ്യമായ വര്‍ധനവുണ്ടായി. ഈ ദുരിതത്തിനൊപ്പമാണ് സംസ്ഥാനത്ത് ബസ് ചാര്‍ജും ഓട്ടോ ടാക്സി ചാര്‍ജും വര്‍ധിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്ധന വിലയുടെ ഭാഗമായുള്ള അധിക നികുതി വേണ്ടന്ന് വെക്കാത്ത പിണറായി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ പോലെ ജനത്തെ കൊള്ളയടിക്കാനാണ് ഈ അവസരം ഉപയോഗിക്കുന്നത്.

സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുകയും നിത്യ ജീവിതം വഴിമുട്ടുകയും ചെയ്തിട്ടും ജനഹിത നടപടികള്‍ക്ക് പകരം ഒന്നിന് മീതെ ഒന്നായി ദുരിതം വിതക്കാനാണ് സര്‍ക്കാരുകള്‍ മത്സരിക്കുന്നത്. മോദി സര്‍ക്കാരും പിണറായി സര്‍ക്കാറും സാധാരണ ജനതയോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത നയമാണ് തുടരുന്നത്. അരി ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് തോന്നിയ വിലയാണ്. വില കുതിച്ചുയരുമ്പോഴും വിപണിയില്‍ ഇടപെടാതെ വന്‍കിടക്കാര്‍ക്ക് തടിച്ചു കൊഴുക്കാനുള്ള സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരുകളെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് മുസ്സമില്‍ ഫിര്‍ദൗസ് നഗര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മണ്ഡലം ഭാരവാഹികളായ നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, റഹ്‌മാന്‍ തൊട്ടാന്‍, മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ ഖലീല്‍ ഷെയ്ഖ്, അനസ് കണ്ടത്തില്‍, ബഷീര്‍ കടവത്ത്, മുനിസിപ്പല്‍ എം എസ് എഫ് പ്രസിഡന്റ് ഹബീബ് എ എച്ച് തുരുത്തി, ബി എസ് സൈനുദ്ധീന്‍, മുസ്താഖ് ചേരങ്കൈ, മൂസ ബാസിത്ത്, ഷംസുദീന്‍ എ എ, അന്‍വര്‍ പള്ളം, മുജീബ് തയലങ്ങാടി, നവാസ് സി എ തുരുത്തി, ഷബീര്‍ കണ്ടത്തില്‍, മജീദ്, മനാഫ് കുന്നില്‍ സംബന്ധിച്ചു. അഷ്ഫാഖ് അബൂബക്കര്‍ തുരുത്തി സ്വാഗതവും ഫിറോസ് അടുക്കത്ത് ബയല്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad