ദേശീയം (www.evisionnews.in): രാജ്യത്ത് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ നികുതി വര്‍ദ്ധനകള്‍ക്കൊപ്പം ജനങ്ങള്‍ക്ക് തിരിച്ചടിയായി പാചക വാതകവിലയിലും വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക വില കൂട്ടി. സിലിണ്ടറിന് 256 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 2,256 രൂപയായി. കുത്തനെയുള്ള വില വര്‍ദ്ധന മറ്റ് അനുബന്ധ മേഖലകളിലെ വിലക്കയറ്റത്തിന് കാരണമാകാന്‍ സാധ്യതയുണ്ട്.
വാണിജ്യ സിലിണ്ടര്‍ വില കുത്തനെ കൂട്ടി: 256രൂപയുടെ വര്‍ധന
4/
5
Oleh
evisionnews