Wednesday, 13 April 2022

മഞ്ചേശ്വരം മണ്ഡലം വനിതാ ലീഗ് മയ്യത്ത് പരിപാലന ക്ലാസ് നടത്തി


കുമ്പള (www.evisionnews.in): പുതുതായി നിലവില്‍ വന്ന മഞ്ചേശ്വരം മണ്ഡലം വനിതാ ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മയ്യത്ത് പരിപാലന ക്ലാസ് കുമ്പള മുസ്ലിം ലീഗ് ഓഫീസില്‍ വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിഷത്ത് താഹിറ ഉദ്്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗം മൂലം നിരവധി സ്ത്രീകള്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ അവരെ പരിപാലനം ചെയ്യാന്‍ കഴിവുള്ള വനിതകള്‍ ഈ മേഖലകളില്‍ വിരളമായിരുന്നു. മയ്യിത്ത് പരിപാലന ക്ലാസിനു ഹഫ്‌സത്ത് പടന്ന നേതൃത്വം നല്‍കി. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ആയിഷ എ.എ. അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാത്തിമ അബ്ദുല്ല കുഞ്ഞി, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യുസുഫ്, മറിയമ്മ മൂസ, ബീഫാത്തിമ മീഞ്ച, മിസ്ബാന ബന്തിയോട്, ട്രഷറര്‍ റഷീദ ഹനീഫ് സംസാരിച്ചു.

Related Posts

മഞ്ചേശ്വരം മണ്ഡലം വനിതാ ലീഗ് മയ്യത്ത് പരിപാലന ക്ലാസ് നടത്തി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.