ഇന്ധനവില വര്‍ദ്ധനവിനെ തുടര്‍ന്ന് സംസ്ഥാനത്തെ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധി നേരിടുകയാണന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയുന്നില്ല. അതിനാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ പ്രതിവര്‍ഷം 500 കോടിയുടെ അധിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്. എല്ലാമാസവും കൃത്യമായി ശമ്പളം നല്‍കാനാകില്ല. ശമ്പള പരിഷ്‌കരണത്തിന് ഈ സമയത്ത് മാനേജ്‌മെന്റിന് കഴിയണമെന്നില്ല. പ്രതിസന്ധി ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ജീവനക്കാരെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ധന വിലവര്‍ദ്ധനവ്; കെഎസ്ആര്‍ടിസിയില്‍ കടുത്ത പ്രതിസന്ധി, ജീവനക്കാരെ കുറയ്‌ക്കേണ്ടി വരും
4/
5
Oleh
evisionnews