Saturday, 30 April 2022

പി.സി ജോര്‍ജിന്റേത് മുസ്ലിം വിരുദ്ധ- വര്‍ഗീയ പ്രസംഗം; യൂത്ത് ലീഗ് പരാതി നല്‍കി


കേരളം (www.evisionnews.in): മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജ് മുസ്ലീം സമുദായത്തിനെതിരെ വര്‍ഗീയത നിറഞ്ഞ പ്രസംഗം നടത്തിയെന്ന പരാതിയുമായി മുസ്ലിം യൂത്ത് ലീഗ്. സംഭവത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയതായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് പറഞ്ഞു.

ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് നടത്തുന്ന 'അനന്തപുരി ഹിന്ദു മഹാസമ്മേളന'ത്തിലെ പിസി ജോര്‍ജ്ജിന്റെ പ്രസംഗത്തിനെതിരെയാണ് യൂത്ത് ലീഗ് പരാതി നല്‍കിയിരിക്കുന്നത്. സൗഹാര്‍ദ്ദ പൂര്‍വ്വം ജനങ്ങള്‍ കഴിയുന്ന കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത പറഞ്ഞും പ്രസംഗിച്ചു ചേരിതിരിവുണ്ടാക്കാനുള്ള പരിശ്രമങ്ങള്‍ ഒരു തരത്തിലും അനുവദിച്ചുകൂടെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

'കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചത്.'

Related Posts

പി.സി ജോര്‍ജിന്റേത് മുസ്ലിം വിരുദ്ധ- വര്‍ഗീയ പ്രസംഗം; യൂത്ത് ലീഗ് പരാതി നല്‍കി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.