കേരളം (www.evisionnews.in): സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനക്കും. വടക്കന്‍ കര്‍ണാടക മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ സ്ഥിതിചെയ്തിരുന്ന ന്യുനമര്‍ദ്ദപാത്തി ദുര്‍ബലമായിട്ടുണ്ട്. ശ്രീലങ്കക്കും മുകളിലും സമീപപ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ മഴ തുടരാനാണ് സാധ്യത. അടുത്ത അഞ്ച് ദിവസത്തോളം ഇടിമിന്നലോട് കൂടിയ കനത്ത മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നും വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമാഴ മഴ ലഭിക്കും. എന്നാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത
4/
5
Oleh
evisionnews