Sunday, 24 April 2022

അണ്ണാമലൈ വിദൂര വിദ്യാഭ്യാസത്തിന് അംഗീകാരമില്ല: ആശങ്കയില്‍ വിദ്യാര്‍ഥികള്‍


കേരളം (www.evisionnews.in): അണ്ണാമലൈ സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന് നിയമസാധുത ഇല്ലെന്ന യുജിസി ഉത്തരവ് വന്നതോടെ നിരവധി പേര്‍ ആശങ്കയില്‍. 2015 മുതലുള്ള വിദൂര വിദ്യാഭ്യാസത്തിന് അംഗീകാരമില്ലെന്ന സര്‍ക്കുലര്‍ ഉപരിപഠനത്തെ മാത്രമല്ല സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് കയറിയവരെയും ബാധിക്കും. 

2015 മുതല്‍ അണ്ണാമലൈ സര്‍വകലാശാല നടത്തുന്ന കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കഴിയില്ലെന്നാണ് യുജിസി ഉത്തരവ് ഇറക്കിയിരിക്കുന്നത്.  വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ലംഘിച്ചുവെന്നും അനുമതി ഇല്ലാതെ കഴിഞ്ഞ 7 വര്‍ഷത്തോളം ഇത് തുടര്‍ന്നുവെന്നുമാണ് ഈ വര്‍ഷം മാര്‍ച്ച് 25ന് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. ബിരുദം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസത്തിനു തയ്യാറെടുക്കുന്നവര്‍, സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് കയറിയവര്‍, പി.എസ്.സി ഉള്‍പ്പെടെ പല ഉദ്യോഗത്തിനും ലിസ്റ്റില്‍ ഉള്ളവര്‍ എന്നിങ്ങനെ കേരളത്തിലെ പതിനായിരക്കണക്കിന് ആളുകളെ ഇത് നേരിട്ട് ബാധിക്കും.

2015ന് ശേഷം അണ്ണാമലൈയില്‍ വിദൂര വിദ്യാഭ്യാസം നേടിയവരുടെ ഉത്തരവാദിത്വം സര്‍വ്വകലാശാലക്ക് മാത്രമാണെന്ന യുജിസി നിലപാടും വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെയും ഉദ്യോഗാര്‍ഥികളുടെയും ആവശ്യം.

Related Posts

അണ്ണാമലൈ വിദൂര വിദ്യാഭ്യാസത്തിന് അംഗീകാരമില്ല: ആശങ്കയില്‍ വിദ്യാര്‍ഥികള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.