Type Here to Get Search Results !

Bottom Ad

സി.പി.എം ഘടകങ്ങളില്‍ മത തീവ്രവാദികള്‍: തുറന്നടിച്ച് ചെറിയാന്‍ ഫിലിപ്പ്


കേരളം (www.evisionnews.in): സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി മുതല്‍ ബ്രാഞ്ച് കമ്മിറ്റി വരെയുള്ള വിവിധ ഘടകങ്ങളില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുകയാണെന്ന് ആരോപിച്ച് ചെറിയാന്‍ ഫിലിപ്പ്. പല ജില്ലകളിലും ജാതി-മത അടിസ്ഥാനത്തിലാണ് സിപിഎം വിഭാഗീയതയെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

മത സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പലരുമാണ് ഇപ്പോള്‍ സിപിഎം സഹയാത്രികരായിട്ടുള്ളത്. ഇവര്‍ മുഖേനയാണ് സിപിഎം വര്‍ഗീയ പ്രീണന നയം നടപ്പാക്കുന്നത്. പലയിടങ്ങളിലും വര്‍ഗീയ ശക്തികളാണ് സിപിഎം കീഴ്ഘടകങ്ങളെ നിയന്ത്രിക്കുന്നത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ അപകടകരമാണെങ്കിലും സിപിഎമ്മിന്റെ ഔദ്യോഗിക നയം വ്യക്തമല്ല. ഇക്കാര്യത്തില്‍ എം വി ഗോവിന്ദന്റെ അഭിപ്രായം പാര്‍ട്ടി നയമാണോയൈന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad