കേരളം (www.evisionnews.in): തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കഴക്കൂട്ടം മേനംകുളത്ത് ബോംബേറില്‍ യുവാവിന്റെ വലുതുകാല്‍ ചിന്നിച്ചിതറി. തുമ്പ പുതുവല്‍ പുരയിടത്തില്‍ പുതുരാജന്‍ ക്ളീറ്റസിനെയാണ് ആക്രമിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ക്ലീറ്റസിന്റെ വണ്ടിക്ക് പിന്നിലിരുന്ന മറ്റൊരു യുവാവിനെയാണ് ഗുണ്ടാസംഘം നോട്ടമിട്ടതെന്നാണ് സൂചന. ലഹരിമാഫിയയാണ് അക്രമത്തിനെന്ന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം ബോംബേറില്‍ യുവാവിന്റെ കാല്‍ തകര്‍ന്നു
4/
5
Oleh
evisionnews