കാസര്‍കോട്: (www.evisionnews.in) മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന് അബൂബക്കര്‍ കാരുമാനക്ക് നേരെയുണ്ടായ വധശ്രമക്കേസില്‍ ജില്ലാ പഞ്ചായത്തംഗത്തെ ഒഴിവാക്കിയ നടപടി നീതികരിക്കാനാവാത്തതും പോലിസ് സിപിഎമ്മിന് ചെയ്യുന്ന ദാസ്യവേലയുമാണെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് പ്രസ്താവിച്ചു. സിസിടിവി ദൃശ്യങ്ങളിലടക്കം അക്രമി സംഘത്തില്‍ ജില്ലാ പഞ്ചായത്തംഗത്തിനെ കൃത്യമായി കാണുന്നുണ്ട്. പരസ്യമായി നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ രേഖകളുണ്ടായിട്ടും രാഷ്ട്രീയ സമ്മര്‍ദംമൂലം കേസില്‍ നിന്നൊഴിവാക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
യൂത്ത് ലീഗ് നേതാവിനെ മര്‍ദിച്ച സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അംഗത്തെ കേസില്‍ നിന്ന് ഒഴിവാക്കിയത്: യൂത്ത്‌ലീഗ് നിയമ നടപടിയിലേക്ക്
4/
5
Oleh
evisionnews