ബദിയടുക്ക (www.evisionnews.in): മുസ്ലിം ലീഗ് പതിനൊന്നാം വാര്‍ഡ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഫൈവ് എഎം യൂത്ത് ക്ലബ്' യുവജന സംഗമം മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട് ഉല്‍ഘാടനം ചെയ്തു. യൂത്ത് ക്ലബ് സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന സാംസ്‌കാരിക സാമൂഹിക അപജയങ്ങളെ ചെറുക്കാന്‍ ഉതകുന്ന തരത്തില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ചാലക ശക്തിയായി ഉയര്‍ത്തി കൊണ്ടു വരണമെന്ന് മാഹിന്‍ കേളോട്ട് പറഞ്ഞു. ഹുസൈന്‍ ചെടേക്കാല്‍ അധ്യക്ഷത വഹിച്ചു. നെല്ലിക്കട്ട ജൂമ മസ്ജീദ് ഖത്തീബ് ഇപി ഹംസത്തുള്ള സഹദി മുഖ്യപ്രഭാഷണം നടത്തി. സവാദ് മുസ്ലിയാര്‍ മാളിക, ഫിറ്റ്‌നെസ് ട്രെയിനര്‍ ശിഹാബ് തുരുത്തി, അടിമ്പായി അബ്ദുല്ല, റഫീഖ് കേളോട്ട്, ഇബ്രാഹിം മൗലവി, അബ്ദുല്ല സംസാരിച്ചു. സഫ്‌വാന്‍ സ്വാഗതവും താജു സ്റ്റാര്‍ നന്ദിയും പറഞ്ഞു.
യുവാക്കളില്‍ പുത്തനുണര്‍വ്വേകി ഫൈവ് എഎം യൂത്ത് ക്ലബ്
4/
5
Oleh
evisionnews