കേരളം (www.evisionnews.in): സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സില്‍വര്‍ ലൈന്‍ സര്‍വേ പുനരാരഭിച്ചപ്പോള്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. എറണാകുളം മാമലയിലും, കോട്ടയെ നട്ടാശ്ശേരിയിലും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം സംഘര്‍ഷാവസ്ഥയില്‍ എത്തിയതോടെ സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചു. മാമലയിലും നട്ടാശേരിയിലും വന്‍ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. മാമലയില്‍ ഉപഗ്രഹ സര്‍വേ നടത്താനായിരുന്നു ശ്രമം. ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു.
സമരം ശക്തം: കോട്ടയത്തും എറണാകുളത്തും സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിവച്ചു
4/
5
Oleh
evisionnews