Tuesday, 15 March 2022

ദുബൈ കെഎംസിസി വി റീഡ് വിലീഡ് വായനാ വര്‍ഷാചരണം സമാപിച്ചു


കാസര്‍കോട് (www.evisionnews.in): വളര്‍ന്നുവരുന്ന തലമുറയില്‍ അറിവിന്റെ അംശം പ്രസരിപ്പിക്കുന്നതിന് വായനാശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റിയുടെ വി റീഡ് വി ലീഡ് വായനാ വര്‍ഷാചരണം സമാപിച്ചു. ഇതിന്റെ ഭാഗമായി എം.എസ്.എഫ് ജില്ലാ പ്രവര്‍ ത്തക സമിതി അംഗങ്ങള്‍ക്ക് തെറ്റിദ്ധരിക്കപ്പെട്ട വിശ്വ വ്യക്തിത്വത്തെക്കുറിച്ചുള്ള പഠനമായ 'ഖായിദെ അഅസം മുഹമ്മദ് അലി ജിന്ന:വിഘട നവാദി, വിഭജനവാദി, വര്‍ഗ്ഗീയവാദി' എന്ന ഇ സാദിഖലിയുടെ പുസ്തകം വിതരണം ചെയ്തു.

വിതരണോദ്ഘാടനം ദുബായ് കെഎംസിസി ജില്ലാ സെക്രട്ടറി സലാം കന്യപ്പാടി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനു നല്‍കി നിര്‍വഹിച്ചു. മുസലിം ലീഗ് ജില്ലാ ആക്ടിങ് സെക്രട്ടറി അസീസ് മരിക്കെ, സെക്രട്ടറി പിഎം മുനീര്‍ ഹാജി, ദുബായ് കെഎംസിസി ജില്ലാ ട്രഷറര്‍ ടിആര്‍ ഹനീഫ് മേല്‍പറമ്പ്, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ട്രഷറര്‍ സികെ നജാഫ്, അസര്‍ പെറുമുക്ക്, ഷറഫുദ്ദീന്‍ പിലാക്കല്‍, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം, നവാസ് കുഞ്ചാര്‍, അഷ്‌റഫ് ബോവിക്കാനം, റംഷിദ് തോയമ്മല്‍, സഹദ് അംഗടിമുഗര്‍, താഹാ ചേരൂര്‍, സലാം ബെളിഞ്ചം, റഹീം പള്ളം, സവാദ് അംഗടിമുഗര്‍, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, അര്‍ഷാദ് എയ്യള, മുഹമ്മദ് മസ്തിഗുഡ, ജംഷീദ് ചിത്താരി, സൈഫുദ്ധീന്‍ തങ്ങള്‍, ശാഹിദ റഷീദ്, ശഹാന കുണിയ, ഖാദര്‍ ആലൂര്‍, ഹാഷിം ബംബ്രാണി, ഹനീഫ് സീതാംഗോളി, അസ്ഹറുദ്ധീന്‍ മണിയനോടി പ്രസംഗിച്ചു.

Related Posts

ദുബൈ കെഎംസിസി വി റീഡ് വിലീഡ് വായനാ വര്‍ഷാചരണം സമാപിച്ചു
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.