Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവം: സര്‍ സയ്യിദും ബ്രണ്ണനും ഒപ്പത്തിനൊപ്പം


കാസര്‍കോട് (www.evisionnnews.in): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കലോത്സവം ആദ്യ ദിവസം പിന്നിടുമ്പോള്‍ തളിപ്പറമ്പ സര്‍ സയ്യിദ് കോളജും ധര്‍മടം ഗവ. ബ്രണ്ണന്‍ കോളജും ഒപ്പത്തിനൊപ്പം. സ്റ്റേജിത മത്സരത്തിലെ ഇരുപത് ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 42 പോയിന്റുമായാണ് സര്‍ സയ്യിദും ബ്രണ്ണനും ഒന്നാം സ്ഥാനത്ത് മുന്നേറുന്നത്. തൊട്ടുപിന്നാലെ പയ്യന്നൂര്‍ കോളജ് 36 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് 31, ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് 25, ഗവ. ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചര്‍ എഡുക്കേഷന്‍ 18, കാസര്‍കോട് ഗവ കോളജ് 17, പാണ്ടിക്കാട്ട് മഹാത്മാ കോളജ് 14 എന്നിങ്ങനെയാണ് മറ്റു കോളജുകളുടെ പോയിന്റ് നിലവാരം.

Post a Comment

0 Comments

Top Post Ad

Below Post Ad