Type Here to Get Search Results !

Bottom Ad

ഇന്ധന വിലയില്‍ ഇന്നും വര്‍ധന, ഒരാഴ്ചയ്ക്കിടെ പെട്രോളിന് കൂടിയത് 6 രൂപ


ദേശീയം (www.evisionnews.in): രാജ്യത്ത് ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്നും ഇന്ധന വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 88 പൈസയും, ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ എട്ട് തവണയാണ് പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തുന്നത്. ഈമാസം 23-ാം തിയതി മുതലുള്ള കണക്കെടുത്താല്‍ ഇതുവരെ 6 രൂപ 10 പൈസയാണ് പെട്രോളിന് കൂടിയത്. ഡീസലിന് അഞ്ച് രൂപ 86 പൈസയും ഒരാഴ്ചക്കിടെ കൂടി.

നിലവില്‍ കൊച്ചിയില്‍ പെട്രോളിന് 110 രൂപ 3 പൈസയും ഡീസലിന് 97 രൂപ 33 പൈസയുമായി. കോഴിക്കോട് പെട്രോള്‍ വില 110 രൂപ 58 പൈസയും, ഡീസല്‍ വില 97 രൂപ 61 പൈസയുമാണ്. തിരുവനന്തപുരത്തും പെട്രോള്‍ വില 112 രൂപ 47 പൈസയായി ഉയര്‍ന്നു. ഡീസലിന് 98 രൂപ 93 പൈസയായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad