
മംഗളൂരു (www.evisionnews.in): ക്ലാസ് മുറികളിലെ ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതിവിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ആഹ്വാനം ചെയ്ത ബന്ദ് വ്യാഴാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. സംസ്ഥാനത്തെ വിവിധ മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലാണ് ബന്ദ്. ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികളെ സ്‌കൂളുകളിലും കോളജുകളിലും പ്രവേശിപ്പിക്കുന്നതില്‍ നിന്ന് വിലക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലപാടിനെതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ഥികള്‍ക്ക് സംഘടനകള്‍ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഹിജാബ് ധരിക്കുന്നതിനെ കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തെ സംഘടനകള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. മുസ്ലീം വ്യവസായികളും വ്യാപാരികളും തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ചിട്ട് ബന്ദുമായി സഹകരിക്കണമെന്ന് സംഘടനകള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും റാലികളും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കരുതെന്നും സമാധാനപരമായ പ്രതിഷേധം മാത്രം രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മംഗളൂരു നഗരത്തില്‍ പൊലീസ് പട തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.
ഹിജാബ്: ഹൈക്കോടതി വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ ബന്ദ്
4/
5
Oleh
evisionnews