ചെറുവത്തൂര്‍ (www.evisionnews.in): ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പാന്‍ മസാല ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. ചൊവ്വാഴ്ച രാത്രി ചെറുവത്തൂര്‍ ബസ് സ്റ്റാന്റിന് സമീപം നടത്തിയ പരിശോധനയില്‍ ചാക്കുകളിലാക്കി ഒളിപ്പിക്കുകയായിരുന്ന 450 പാക്കറ്റ് പാന്‍മസാല ഉല്‍പന്നങ്ങള്‍ കണ്ടെടുത്തു. സംഭവത്തില്‍ പടന്ന വണ്ണാത്തന്‍ മുക്കിലെ അബ്ദുല്‍ റഹ്്മാനെ പൊലീസ് അറസ്റ്റുചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് ചന്തേര ഇന്‍സ്‌പെക്റ്ററുടെ നിര്‍ദേശ പ്രകാരം എസ്‌ഐ എം.വി ശ്രീദാസ്, പൊലീസ് ഉദ്യോഗസ്ഥരായ ദിലീഷ് എം, സുരേശന്‍ കാനം, രഞ്ജിത് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പാന്‍മസാള ശേഖരം പിടിയിലായത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളെ സംഘടിച്ച് ലഹരി മാഫിയകളെ തുരത്തിയോടിക്കാനുള്ള പരിശ്രമത്തിലാണ് വാര്‍ഡ്തല ജാഗ്രതാ സമിതികളും ക്ലബുകളും സാംസ്‌കാരിക മത -രാഷ്ട്രീയ സംഘടനകളും. കൂട്ടായ ഇടപെടലിലൂടെ കഴിയുമെന്നും നാടിനെ നശിപ്പിക്കുന്ന ലഹരി മാഫിയകളെ അമര്‍ച്ചചെയ്യാന്‍ കഴിയുമെന്നും പൊലീസ് പറഞ്ഞു.
ചെറുവത്തൂരില്‍ പാന്‍ ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി: ഒരാള്‍ അറസ്റ്റില്‍
4/
5
Oleh
evisionnews