Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: നാലു ജില്ലകളില്‍ ടിപിആര്‍ കുത്തനെ കൂടുന്നു


കേരളം (www.evisionnews.in): സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. നാല് ജില്ലകളില്‍ രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) ഉയരുകയാണ്. തിരുവനന്തപുരത്ത് ടിപിആര്‍ 22 കടന്നു. ഇന്നലെ 2,200 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ടിപിആര്‍ 22.4 ആയി ഉയര്‍ന്നിരിക്കുകയാണ്. 200 ശതമാനത്തിന്റെ വര്‍ദ്ധനയാണ് മൂന്ന് ദിവസം കൊണ്ട് ഉണ്ടായത്. തിരുവനന്തപുരം കഴിഞ്ഞാല്‍ എറണാകുളത്താണ് രോഗികള്‍ കൂടുതല്‍. 17.11 ആണ് ടിപിആര്‍. കോഴിക്കോടും തൃശൂരും ടിപിആര്‍ 15 ന് മുകളിലാണ്. ഈ ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകാത്തത് ആശ്വാസകരമാണ്. നിലവില്‍ ചികിത്സയില്‍ ഉള്ളവരില്‍ 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഐ.സി.യുവുകളും ആവശ്യമായിട്ടുള്ളത്. എല്ലാ ജില്ലകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ വീണ്ടും സജ്ജീകരിക്കാര്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. നിലവില്‍ 161 രോഗികളാണ് വെന്റിലേറ്ററിലുള്ളത്. ഐ.സി.യുവില്‍ 457 പേരാണ് ഉള്ളത്. ഹോം ഐസൊലേഷന്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad