ഉദുമ (www.evisionnews.in): ഇരിയണ്ണിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തിയ ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റു ചെയ്യണമെന്നും തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്ന് പ്രതിയെ സഹായിച്ച പഞ്ചായത്ത് പ്രസിഡന്റിനെതിരെ അന്വേഷണം വേണമെന്നും മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് റൗഫ് ബാവിക്കര ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഗ്രാമത്തില്‍ അരങ്ങേറിയ പീഡന പരമ്പരയില്‍ പാര്‍ട്ടി കോടതി തീര്‍പ്പ് കല്‍പിച്ച് ഇരക്കും വേട്ടക്കാരനും ഒപ്പംനില്‍ക്കുന്ന സി.പിഎം നിലപാട് ലജ്ജാകരമാണ്. പ്രത്യേക അന്വേഷണ ടീമിനെ നിയോഗിച്ച് കേസിന്റെ ചുരുളഴിക്കണമെന്നും അല്ലാത്തപക്ഷം ഡി.വൈ.എസ്.പി. ഓഫീസ് സമരത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഇരിയണ്ണി പീഡനം: അറസ്റ്റും അന്വേഷണവും ഇല്ലെങ്കില്‍ ജനകീയ സമരമെന്ന് യൂത്ത് ലീഗ്
4/
5
Oleh
evisionnews