തിരുവനന്തപുരം (www.evisionnews.in): നെഹ്‌റു യുവ കേന്ദ്രയുടെ സംസ്ഥാനതല പ്രത്യേക ജൂറി അവാര്‍ഡിന് കുന്നില്‍ യംഗ് ചാലഞ്ചേര്‍സിനെ തിരഞ്ഞെടുത്തു. കലാ-കായിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ്. 2020ലെ കാസര്‍കോട് ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡ് ലഭിച്ചത് കുന്നില്‍ യംഗ് ചാലഞ്ചേര്‍സിനായിരുന്നു. മികച്ച പ്രവര്‍ത്തനത്തിന് അജ്‌വ ഫൗണ്ടേഷന്റെ ചെര്‍ക്കളം അബ്ദുള്ള സ്മാരക അവാര്‍ഡും ക്ലബിന് ലഭിച്ചിട്ടുണ്ട്. ഫിറ്റ് ഇന്ത്യ അവാര്‍ഡ്, ശുചിത്വ മിഷന്‍ പുരസ്‌ക്കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാന തലത്തില്‍ ലഭിച്ച അംഗീകാരം പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് ക്ലബ് പ്രസിഡന്റ് ബി.എസ് റിയാസ് കുന്നിലും ജനറല്‍ സെക്രട്ടറി ഡോ. കെ.എം സഫ്വാനും അഭിപ്രായപ്പെട്ടു.
നെഹ്‌റു യുവ കേന്ദ്രയുടെ സംസ്ഥാനതല സ്‌പെഷല്‍ ജൂറി അവാര്‍ഡ് കുന്നില്‍ യംഗ് ചാലഞ്ചേര്‍സിന്
4/
5
Oleh
evisionnews