Type Here to Get Search Results !

Bottom Ad

കാസര്‍കോട്ട് എംഡിഎംഎയുടെ വന്‍ ശേഖരം പിടികൂടി: രണ്ടു പേര്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): സംസ്ഥാനത്തുടനീളം നടന്നുവരുന്ന മയക്കുമരുന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ ബേക്കല്‍ സബ് ഡിവിഷന് കീഴില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വന്‍ എംഡിഎംഎ ശേഖരം പിടികൂടി. ശനിയാഴ്ച മേല്‍പറമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കീഴൂരിലും ചെമ്മനാടും നടത്തിയ പരിശോധനയില്‍ നിരോധിത മയക്കുമരുന്നായ എംഡിഎംഎയുടെ വന്‍ ശേഖരമാണ് പിടികൂടിയത്.

മേല്‍പറമ്പ് കീഴൂര്‍ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാന്‍ (30), ചെമ്മനാട് കപ്പണടുക്കത്തെ എഎം ഉബൈദ് (45) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 243.38 ഗ്രാം നിരോധിത മയക്കുമരുന്ന് പിടികൂടി. ഇവരുടെ പേരില്‍ മയക്കു മരുന്ന് നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ സബ് ഡിവിഷന്‍ ഡി വൈ എസ് പി .സി കെ സുനില്‍കുമാര്‍, മേല്പറമ്പ സി ഐ ടി ഉത്തംദാസ്, എസ് ഐ വി.കെ.വിജയന്‍ എന്നിവരുടെ നേതൃത്തിലാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തത്

പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകിട്ട് കീഴൂര്‍ ഷാജഹാന്റെ വീട് പരിശോധന നടത്തിയതില്‍ 2ഗ്രാം തുടര്‍ന്ന് ചന്ദ്രഗിരി പാലത്തിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ഉബൈദ് എഎം ഓടിച്ച സ്‌കൂട്ടറിനകത്ത് സൂക്ഷിച്ചിരുന്ന 241.38 ഗ്രാം ഇലക്ട്രോണിക് ത്രാസും പിടികൂടി.

മയക്കുമരുന്ന് വേട്ടയില്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിനൊപ്പം മേല്‍പറമ്പ സിഐ ഉത്തംദാസ് ടി, ബേക്കല്‍ സിഐ വിപിന്‍ യുപി ബേക്കല്‍ എസ് ഐ രാജീവന്‍ മേല്പറമ്പ എസ് ഐ വിജയന്‍ നും ഗ്രേഡ് എസ് ഐ ജയചന്ദ്രന്‍, എ എസ് ഐ അരവിന്ദന്‍, ഡിവൈഎസ്പിയുടെ കീഴിലുള്ള എസ്ഒജി സ്‌ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ് അജീഷ് പോലീസുകാരായ പ്രജീഷ് പ്രശോഭ് ഷെഫീഖ് പ്രശോഭ് സന്തോഷ് വിനോദ് കുമാര്‍ നിഷാന്ത് അജേഷ് ഉണ്ണികൃഷ്ണന്‍ വനിതാ പോലീസുകാരായ ഷീബ ധന്യ സുജാത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു

അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം കാസര്‍കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. അടുത്ത കാലത്ത് പോലീസ് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും ജില്ലയിലെ മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റു ആളുകളെ കുറിച്ചും കൂടുതലായി അന്വേഷണം ആരംഭിച്ചതായും ഇതിനായി സ്‌പെഷ്യല്‍ ആക്ഷന്‍ ഫോര്‍സ് രൂപികരിച്ചതായും ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസ് കാസര്‍കോട് നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad