Type Here to Get Search Results !

Bottom Ad

യുഡിഎഫ് നേതൃസംഗമം 15ന്: പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും


കാസര്‍കോട്: (www.evisionnews.in) യു.ഡി.എഫ് ജില്ലാ നേതൃസംഗമം നവംബര്‍ 15ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയര്‍മാനുമായ വി.ഡി സതീഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എം.എം ഹസന്‍, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി തുടങ്ങിയ യു.ഡി.എഫ് ഘടക കക്ഷി നേതാക്കള്‍ സംബന്ധിക്കും. യു.ഡി.എഫ് ജില്ലാ കമ്മിറ്റി അംഗങ്ങള്‍, നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങള്‍, യു.ഡി.എഫ് പഞ്ചായത്ത്- മുനിസിപ്പല്‍ ചെയര്‍മാന്‍ കണ്‍വീനര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ബാങ്ക് ഡയറക്ടര്‍മാര്‍ സംബന്ധിക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ സി.ടി അഹമ്മദലിയും ജനറല്‍ കണ്‍വീനര്‍ എ. ഗോവിന്ദന്‍നായരും അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad