Type Here to Get Search Results !

Bottom Ad

ശ്രീനഗറിലെ ആശുപത്രിയില്‍ ഭീകരര്‍ വെടിയുതിര്‍ത്തു; സുരക്ഷ ഒരുക്കി ഇന്ത്യന്‍ സേന


ദേശീയം (www.evisionnews.in): ശ്രീനഗറിലെ ഒരു ആശുപത്രിയില്‍ ഇന്ന് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പുണ്ടായി. തുടര്‍ന്ന് ആശുപത്രിക്ക് ചുറ്റും സുരക്ഷാ ക്രമീകരണം ഒരുക്കിയതായി പൊലീസ് അറിയിച്ചു. അതേസമയം ഭീകരര്‍ രക്ഷപ്പെട്ടു. സംഭവസ്ഥലത്തേക്ക് സുരക്ഷാ സേന എത്തിയിട്ടുണ്ട്.

''ബെമിനയിലെ സ്‌കിംസ് ഹോസ്പിറ്റലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ചെറിയ വെടിവെപ്പ് നടന്നു. സാധാരണ ജനങ്ങളുടെ സാന്നിധ്യം മുതലെടുത്ത് തീവ്രവാദികള്‍ രക്ഷപ്പെടുകയായിരുന്നു'' ശ്രീനഗര്‍ പൊലീസ് ട്വീറ്റ് ചെയ്തു.

പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കുടിയേറ്റ തൊഴിലാളികളെയും ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള ആളുകളെയും ലക്ഷ്യമിട്ടുള്ള ഭീകരരുടെ സമീപകാല ആക്രമണങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ വലിയ തീവ്രവാദ സംഭവമാണിത്. ഭീകരാക്രമണങ്ങള്‍ തടയാന്‍ ശ്രീനഗറില്‍ 50 കമ്പനി സുരക്ഷാ സേനയെ അധികമായി വിന്യസിച്ചിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അടുത്തിടെ കശ്മീരില്‍ എത്തിയിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമായിരുന്നു ഇത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad