Type Here to Get Search Results !

Bottom Ad

സമസ്ത ബോധനയത്‌നം ജില്ലാ സമ്മേളനം എസ്‌കെഎസ്എസ്എഫ് മീഡിയ വിംഗ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി


കാസര്‍കോട് (www.evisionnews.in): ജിഹാദ് വിമര്‍ശനവും യാഥാര്‍ത്ഥ്യവും എന്ന പ്രമേയത്തില്‍ സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി നവംബര്‍ 20ന് ചട്ടഞ്ചാല്‍ അല്‍ ഒബൈസ് ഓഡിറ്റേറിയത്തില്‍ സംഘടിപ്പിക്കുന്ന സമസ്ത ബോധന യത്‌നം പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മീഡിയ വിംഗ് ജില്ലാ സമിതി ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന വിവിധ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ആലംപാടിയില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി നിര്‍വഹിച്ചു.

ഇസ്ലാമിനതിരെ തെറ്റിദ്ധാരണങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നത് പലരും വ്യാപകമാക്കിയിരിക്കുകയാണന്നും പൊതു സമൂഹത്തിലേക്ക് ഇസ്ലാമിന്റെ സന്ദേശങ്ങള്‍ എത്തിക്കാനും മതമൈത്രി കാത്ത് സൂക്ഷിക്കാനും മാണ് പരിപാടി സംഘടിപ്പിക്കുന്നതന്നും പരിപാടിയുടെ വിജയിക്കാനായി സമസ്തതയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും ഉസ്താദ് അഭിപ്രായപ്പെട്ടു.

എസ്‌കെഎസ്എസ്എഫ് മീഡിയ വിംഗ് സെക്രട്ടറി ഇന്‍ചാര്‍ജ് പി.എച്ച് അസ്ഹരി ആദൂര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ മുശാവറ അംഗങ്ങളായ അബ്ദുല്‍ ഖാദര്‍ മൗലവി മാണിമൂല, ബഷീര്‍ ദാരിമി തളങ്കര, എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, സാലിം ബെദിര, മഹ്ഷൂഖ് അറന്തോട്, അലി യമാനി പുണ്ടൂര്‍ സംബന്ധിച്ചു.

,പരിപാടിയുടെ സന്ദേശം പൊതു സമൂഹത്തിലേക്ക് എത്തിക്കാന്‍ വീഡിയോ സന്ദേശം, പോസ്റ്റ് ഓണ്‍ ടൈ, വീഡിയോ ഓണ്‍ ടൈ, സുഹ്യത്തിന് സന്ദേശ കൈമാറ്റം എന്നിങ്ങനെ വിവിധ പ്രചാരണ പരിപാടി നടത്തുമെന്ന് ജില്ലാ ചെയര്‍മാന്‍ എബിഎസ് ആരിക്കാടി, ജനറല്‍ കണ്‍വീനര്‍ റാഹില്‍ പൂങ്ങോട് അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad