Type Here to Get Search Results !

Bottom Ad

വിദ്യാര്‍ഥിയെ കൊണ്ട് കാലു പിടിപ്പിച്ചു മാപ്പുപറയിപ്പിച്ച സംഭവം: കാസര്‍കോട് ഗവ കോളജ് പ്രിന്‍സിപ്പല്‍ സദാചാര പോലീസ് ചമയുന്നത് അവസാനിപ്പിക്കണം: പികെ നവാസ്


(www.evisionnews.in):കാസര്‍കോട് ഗവ.കോളേജ് ഇന്‍ചാര്‍ജുള്ള പ്രധാനധ്യാപിക വിദ്യാര്‍ഥികളോട് മോശമായ രീതിയില്‍ പെരുമാറുന്നതായി എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ: നവാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിദ്യാര്‍ഥികളെ കൊണ്ട് കാലുപിടിപ്പിച്ചു മാപ്പ് പറയിപ്പിക്കല്‍, ആണും പെണ്ണും സംസാരിച്ചാല്‍ ഇടപെടല്‍, തട്ടമിട്ടുവരുന്നത് വര്‍ഗീയത ഉണ്ടാക്കാന്‍ ആണെന്ന് ആരോപിക്കല്‍, കഞ്ചാവ് കടത്തുന്നതായി ഇവരെ കുറിച്ചു വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കല്‍, വൈകല്യങ്ങള്‍ ഉള്ളവരെ പരിഹസിച്ചു മാനസികമായി ദ്രോഹിക്കല്‍, ഹോസ്റ്റല്‍ വിദ്യാര്‍ഥികളെയും മുസ്ലിം വിദ്യാര്‍ഥികളെയും മനപൂര്‍വ്വം ദ്രോഹികള്‍ തുടങ്ങിയവ ഈ അധ്യാപികയുടെ സ്ഥിരം പരിപാടി ആണെന്നും എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കുറ്റപ്പെടുത്തി. കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയെ കാലുപിടിപ്പിക്കുന്നുവെന്നത് നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തിലെ ഗവ.കോളേജിലെ ഒരു അധ്യാപികയെന്നത് അമ്പരപ്പിപ്പിക്കുന്നതാണന്നും ക്യാമ്പസിലെ ആണും പെണ്ണും സംസാരിക്കുന്നത് സദാചാര മനോഭാവത്തോടെ നോക്കിക്കാണുന്നു എന്നതും ഒരു അധ്യാപികക്ക് ചേര്‍ന്നതല്ലന്നും അവരെ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ത്ത സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ്, സെക്രട്ടറി ആബിദ് ആറങ്ങാടി, ജില്ലാ പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, അഷ്റഫ് ബോവിക്കാനം,റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, കോളേജ് യൂണിറ്റ് പ്രസിഡണ്ട് ജാബിര്‍ ഷിബിന്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad