Type Here to Get Search Results !

Bottom Ad

ഓണ്‍ലൈന്‍ ഗെയിം വിലക്കി; 33 ലക്ഷവും സ്വര്‍ണവുമായി 15-കാരന്‍ വീടുവിട്ടു, ലക്ഷ്യം നേപ്പാള്‍


ദേശീയം (www.evisionnews.in): മാതാപിതാക്കള്‍ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കിയതിന് 33 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമെടുത്ത് വീടുവിട്ട 15-കാരനെ പോലീസ് പിടികൂടി. നേപ്പാളിന് പോകാന്‍ പദ്ധതിയിട്ടിരുന്ന കുട്ടിയെ നഗരത്തിലെ ഹോട്ടലില്‍നിന്നാണ് പിടികൂടിയത്.വണ്ണാരപ്പേട്ട സ്വദേശികളായ ദമ്പതിമാരുടെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനാണ് നാടുവിടാനൊരുങ്ങിയത്. പിതാവ് മെട്രോ വാട്ടര്‍ കരാറുകാരനും അമ്മ കോളേജ് അധ്യാപികയുമാണ്. സ്ഥിരമായി ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്ന കുട്ടിയെ പഠിക്കാത്തതിന്റെ പേരില്‍ അടുത്തിടെ വീട്ടുകാര്‍ വഴക്കുപറഞ്ഞിരുന്നു. പിന്നീട് എപ്പോഴും ഗെയിം കളിക്കുന്നത് വിലക്കുകയും കൂടുതല്‍ നിയന്ത്രിക്കുകയും ചെയ്തു. ഇതിന്റെപേരില്‍ കുട്ടി മാതാപിതാക്കളുമായി വഴക്കടിച്ചിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞദിവസം വിദ്യാര്‍ഥിയെ കാണാതായത്. രാത്രി വൈകിയും തിരിച്ചെത്താഞ്ഞതോടെ പോലീസില്‍ പരാതിയും നല്‍കി.ഇതിനിടയിലാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന 33 ലക്ഷം രൂപയും 213 പവന്റെ സ്വര്‍ണാഭരണങ്ങളും കാണാനില്ലെന്നും അവര്‍ തിരിച്ചറിഞ്ഞത്. ഈവിവരംകൂടി കൈമാറിയതോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളെ ചോദ്യംചെയ്തതില്‍നിന്ന് വിമാനത്തില്‍ നേപ്പാളിലേക്ക് പോകാനുള്ള പദ്ധതി മനസ്സിലാക്കി. തുടര്‍ന്ന് ഹോട്ടലില്‍നിന്ന് കുട്ടിയെ പിടികൂടുകയായിരുന്നു. വീട്ടുകാര്‍ പിന്തുടരാതിരിക്കാന്‍ കുട്ടി തന്റെ പഴയ ഫോണ്‍ ഉപേക്ഷിച്ച് പുതിയ ഐഫോണും സിംകാര്‍ഡും വാങ്ങിയിരുന്നു. നേപ്പാളിലേക്ക് വിമാനടിക്കറ്റും എടുത്തിരുന്നു. ഹോട്ടല്‍ മുറിയില്‍നിന്ന് പണവും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. കുട്ടിയെ പോലീസ് പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad