കാസര്‍കോട് (www.evisionnews.in): പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ചുമത്തപ്പെടുന്ന പിഴ സംഖ്യ ജനകീയമായി സമാഹരിക്കുന്നതിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന 20 രൂപ ചാലഞ്ചില്‍ കാസര്‍കോട് കെ.മുരളീദരന്‍ എം.പി പങ്കാളിയായി. രണ്ട് ദിവസങ്ങളിലായി ജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം സംസ്ഥാന സര്‍ക്കാര്‍ പൗരത്വ സമരത്തില്‍ എടുത്ത കേസുകളില്‍ കോടതിയില്‍ പിഴ അടക്കുന്നതിന് വേണ്ടി ഉപയോഗിക്കും.
കാസര്‍കോട് നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി സെക്രട്ടറി അബ്ദുല്‍ റഹ് മാന്‍ കല്ലായി, ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, എകെഎം അഷ്‌റഫ്, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, യുഡിഎഫ് കണ്‍വീനര്‍ എഗോവിന്ദന്‍ നായര്‍ തുടങ്ങിയവരും പങ്കാളിയായി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍,ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സീനിയര്‍ വൈസ്പ്രസിഡന്റ് എം.സി ശിഹാബ്, എംഎ നജീബ്,ഹാരിസ് തായല്‍ റഹ്മാന്‍ ഗോള്‍ഡന്‍ സംബന്ധിച്ചു.
സിഎഎ- എന്‍ആര്‍സി കേസ്: യൂത്ത് ലീഗ് പിഴ തുക ചലഞ്ചില്‍ കെ. മുരളീധരന്‍ എം.പി പങ്കാളിയായി
4/
5
Oleh
evisionnews