Type Here to Get Search Results !

Bottom Ad

ഇന്ധന നികുതി കൊള്ളക്കെതിരെ യൂത്ത്‌ലീഗ് വിളംബര സമരം നടത്തി


കാസര്‍കോട് (www.evisionnews.in): ഇന്ധനവില വര്‍ധനവിന്റെ മറവില്‍ കേന്ദ്ര- കേരള സര്‍ക്കാരുകള്‍ നടത്തുന്ന നികുതി കൊള്ളക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ നടത്തുന്ന വിളംബര സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം കാസര്‍കോട് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ് സ്വാഗതം പറഞ്ഞു.

പെട്രോളിനും ഡീസലിനും മുപ്പത്തഞ്ച് രൂപമാത്രം ഉദ്പാദന ചിലവുള്ള ഈ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ മുപ്പത്തി മൂന്ന് രൂപയും സംസ്ഥാന സര്‍ക്കാര്‍ ഇരുപത്തി അഞ്ച് രൂപയും നികുതി ഈടാക്കി ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

നികുതി സംബന്ധമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ബോര്‍ഡുകള്‍ പെട്രോള്‍ പമ്പിന് സമീപം യൂത്ത് ലീഗ് സ്ഥാപിക്കുകയും ചെയ്തു. എം.എ നജീബ്, ഹാരിസ് തായല്‍, റഫീഖ് കേളോട്ട്, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, ഹക്കീം അജ്മല്‍ തളങ്കര, നൗഫല്‍ തായല്‍, റഹ്മാന്‍ തൊട്ടാന്‍, ജലീല്‍ തുരുത്തി, അഷ്ഫാഖ് തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, റഷീദ് ഗസ്സാലി നഗര്‍, അനസ് കണ്ടത്തില്‍, ഖലീല്‍ ഷെയ്ഖ്, ബഷീര്‍ കടവത്ത് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad