Type Here to Get Search Results !

Bottom Ad

ഒടുവില്‍ മുട്ടുമടക്കി മോദി: വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങളും കേന്ദ്രം പിന്‍വലിച്ചു


ദേശീയം (www.evisionnews.): രാജ്യത്തെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തുടരുന്ന സമരം അവസാനപ്പിക്കണമെന്ന് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. സിഖ് സ്ഥാപകന്‍ ഗുരു നാനാക്കിന്റെ ജന്മദിനം ആഘോഷിക്കുന്ന ഗുരു പുരബിലാണ് പ്രഖ്യാപനം. വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയുമാണ് മോദി സര്‍ക്കാരിന്റെ പ്രഖ്യാപനം.

കാര്‍ഷിക മേഖലയെ കൂടുതല്‍ പരിഷ്‌കരിക്കുന്നതിനായാണ് മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമാണ് ഇവ കൊണ്ടുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പുതിയ നിയമത്തെ സ്വാഗതം ചെയ്തു. എന്നിരുന്നാലും, എത്ര ശ്രമിച്ചിട്ടും ചില കര്‍ഷകര്‍ക്ക് നിയമങ്ങളെക്കുറിച്ച് ബോധ്യപ്പെട്ടില്ല. ഒരു വിഭാഗം കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ സാധിച്ചില്ല എന്നതില്‍ താന്‍ ക്ഷമ ചോദിക്കുന്നു എന്നും മോദി പറഞ്ഞു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad