Type Here to Get Search Results !

Bottom Ad

ഐഎന്‍എല്‍ ഉറപ്പിച്ചിരുന്ന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന്


കേരളം (www.evisionnews.in): ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസിന് എല്‍ഡിഎഫില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഐഎന്‍എല്‍ വഹിച്ച സ്ഥാനമാണ് പുതിയതായി മുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് എമ്മിന് നിക്കിവച്ചത്. ഇടത് മുന്നണിയിലെ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച പങ്കുവെയ്പ്പ് പുരോഗമിക്കുമ്പോള്‍ കേരള കോണ്‍ഗ്രസിന് ഇതുവരെ ആറ് സ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അഹീെ ഞലമറ കോലം കത്തിക്കുന്നത് തടഞ്ഞു; കോണ്‍സ്റ്റബിളിന്റെ മുഖത്തടിച്ച് ബിജെപി എംഎല്‍എ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ കഴിഞ്ഞ തവണ വഹിച്ച അത്രയും സ്ഥാനം കൈകാര്യം ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഐഎന്‍എല്‍ ഉള്‍പ്പെടെയുള്ള ചെറുകക്ഷികള്‍ക്ക് ഇത്തവണ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ തവണ ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എപി അബ്ദുല്‍ വഹാബ് വഹിച്ചിരുന്ന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നീക്കി വയ്ക്കുമ്പോള്‍ വ്യക്തമായ രാഷ്ട്രീയ സന്ദേശം കൂടിയാണ് എല്‍ഡിഎഫ് നല്‍കുന്നത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad