Type Here to Get Search Results !

Bottom Ad

ജെസിഐ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് കെ.ബി.എം ഷരീഫിന് സമ്മാനിച്ചു


നിലേശ്വരം (www.evisionnews.co): കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി, ജില്ലകള്‍ ഉള്‍പ്പെടുന്ന സോണ്‍ 19 ജെസിഐ ഇന്ത്യ സീനിയര്‍ മെമ്പേര്‍സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ജെസിഐ മുന്‍ ദേശീയ അധ്യക്ഷന്‍ അഡ്വ: രവിശങ്കര്‍ പൊതുപ്രവര്‍ത്തകനും ഉദുമ സി.എച്ച് സെന്റര്‍ ചെയര്‍മാനുമായ കാപ്പില്‍ കെ.ബി.എം ഷരീഫിന് സമ്മാനിച്ചു. നിലേശ്വരം നളന്ദ റിസോര്‍ട്ടില്‍ നടന്ന സമ്മേളനത്തില്‍ മേഖല ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷനായി. മുന്‍ ദേശീയ അധ്യക്ഷന്‍ അനിഷ് സി മാത്യു, സീനിയര്‍ മെമ്പര്‍സ് അസോസിയേഷന്‍ ദേശീയ ഉപാധ്യക്ഷന്‍ പ്രമോദ് കുമാര്‍, വികെ സജിത്ത് കുമാര്‍, കെ.ടി, സമീര്‍ ജെയ്‌സണ്‍ തോമസ്, സത്യ പ്രകാശ് പ്രസംഗിച്ചു. കെ. നാഗേഷ് സ്വാഗതവും സജിത്ത് പലേരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad