Type Here to Get Search Results !

Bottom Ad

പത്മശ്രീ ഹരേക്കള ഹജ്ജബ്ബയെ ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ആദരിച്ചു


കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ ഗവ. നല്‍കുന്ന പരമോന്നത ബഹുമതികളിലൊന്നായ 'പത്മശ്രീ' ലഭിച്ച ഹരേക്കള ഹജ്ജബ്ബയെ ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി അനുമോദിച്ചു. വാണിജ്യ പ്രമുഖന്‍ യുസഫ് അല്‍ ഫാലഹ്  ഉപഹാരം സമര്‍പ്പിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്റഫ് കര്‍ള, ഹമീദ് അല്‍ഫലാഹ്, ഇസ്മായില്‍, ശരണ്‍ സംബന്ധിച്ചു.

35വര്‍ഷം മംഗളൂരു നഗരത്തില്‍ ഓറഞ്ച് വില്‍പ്പന നടത്തി സാധാരണക്കാരനായ ഒരു ഗ്രാമീണന്‍ മംഗളൂരു നിന്ന് 25 കിലോമീറ്റര്‍ ദൂരെയുള്ള ഹരേക്കള എന്ന ഗ്രാമത്തിലെ ന്യൂ പടുപ്പ് എന്ന കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നു ലോകത്തോളം ഉയര്‍ന്ന ഒരു വ്യക്തിത്വമാണ് ഹജ്ജബ്ബ.

ഹരേക്കള ഹജ്ജബ്ബ തന്റെ കച്ചവടത്തിലൂടെ കിട്ടിയ തുച്ഛമായ നാണയത്തുട്ടുകള്‍ സ്വരൂപിച്ചും നാട്ടിലെ നന്മകളെ ചേര്‍ത്തുപിടിക്കുന്ന ആളുകളുടെ സഹകരണത്തോടെയും സ്വന്തം ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ തുടങ്ങുകയും 'അറിവ് നേടുക' എന്ന ലോകത്തിലെ ഏറ്റവും വലിയ കര്‍മപദ്ധതിക്ക് തുടക്കംകുറിച്ച്  നിരവധി ആളുകളെ വിദ്യാഭ്യാസ  ലോകത്ത് കൈപിടിച്ചുകൊണ്ടുവന്ന വലിയ മനുഷ്യനും സാധാരണക്കാരനായ പച്ചയായ മനുഷ്യസ്നേഹി കൂടിയാണ് ഹാജബ്ബ.


Post a Comment

0 Comments

Top Post Ad

Below Post Ad