Type Here to Get Search Results !

Bottom Ad

ഹരിത ത്രൈമാസ കാമ്പയ്ന്‍ നാളെ കാസര്‍കോട്ട് തുടക്കം


കാസര്‍കോട് (www.evisionnews.in): സ്വത്വം അമൂല്യം സ്ത്രീത്വം അഭിമാനം എന്ന പ്രമേയത്തില്‍ ഹരിത സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാമ്പയ്ന്‍ നാളെ കാസര്‍കോട് ജില്ലയില്‍ തുടക്കം കുറിക്കും. വിദ്യാര്‍ഥിനികള്‍ക്ക് മുസ്ലിം ലീഗ് രാഷ്ട്രീയത്തെ കുറിച്ച് അവബോധം പകരുകയാണ് കാമ്പയ്ന്റെ ലക്ഷ്യം.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന് പത്തിന് നടക്കുന്ന കാമ്പയ്ന്‍ ഉദ്ഘാടന ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എകെഎം അഷ്റഫ് എംഎല്‍എ, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, ട്രഷറര്‍ സികെ നജാഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

കാമ്പയ്ന്റെ ഭാഗമായി എല്ലാ ജില്ലകളിലും വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. കാമ്പസ് കമ്മിറ്റി രൂപീകരണം, ജില്ലാ കമ്മിറ്റികള്‍ പുനര്‍രൂപീകരണം എന്നിവ കാമ്പയ്ന്റെ ഭാഗമായി നടക്കും. സാമൂഹിക- രാഷ്ട്രീയ- സാഹിത്യ രംഗത്തെ പ്രമുഖര്‍ വ്യത്യസ്ത പരിപാടികളില്‍ അതിഥികളായി പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad