Type Here to Get Search Results !

Bottom Ad

ഉപ്പള ഗവ.എല്‍പി സ്‌കൂളിലേക്ക് പഠനോപകരണങ്ങള്‍ നല്‍കി ഹനീഫ് ഗോള്‍ഡ് കിംഗ്


ഉപ്പള (www.evisionnews.in): ഉപ്പള ഗവ. എല്‍പി സ്‌കൂളിലേക്ക് പഠനോപകരണങ്ങള്‍ നല്‍കി പൂര്‍വ വിദ്യാര്‍ഥിയും പ്രമുഖ വ്യവസായിയുമായ ഹനീഫ് ഗോള്‍ഡ് കിംഗ് മാതൃകയായി. കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകള്‍ക്കിടയില്‍ വളരെ കരുതലോടെയാണ് കഴിഞ്ഞ ദിവസം വിദ്യാലയങ്ങള്‍ തുറന്നത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ചെയ്തും തെര്‍മല്‍ സ്‌കാനില്‍ മുഖം കാണിച്ചും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ ജനപ്രതിനിധികളും അധ്യാപകരും നിറ പുഞ്ചിരിയോടെ മുന്നിലുണ്ടായിരുന്നു.

അക്ഷരമുറ്റത്തേക്ക് കടന്നുവന്ന കുട്ടികള്‍ക്ക് നവ്യാനുഭുതി നല്‍കിയ പ്രവേശനോത്സവം മനോഹരമാക്കി ചടങ്ങില്‍ ഹനീഫ് ഗോള്‍ഡ് കിംഗ് ഒന്നും രണ്ടും ക്ലാസിലെ കുട്ടികള്‍ക്കു ബാഗ് അടക്കമുള്ള പഠന ഉപകാരങ്ങള്‍ നല്‍കി. പ്രധാനാധ്യാപിക ശശികല സ്വാഗതം പറഞ്ഞു. പിടിഎ അംഗം മുഹമ്മദ് ഉപ്പള ഗെയ്റ്റ്, അധ്യാപകരായ രവീന്ദ്രന്‍, പ്രേമരാജന്‍, അബൂബക്കര്‍ സിദീഖ്, മാലതി, റിഷാന സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad