Type Here to Get Search Results !

Bottom Ad

കുഞ്ഞബ്ദുള്ള നെഹ്‌റു പീസ് ഫൗണ്ടേഷന്‍ പുരസ്‌കാരം ഏറ്റുവാങ്ങി


കേരളം (www.evisionnews.in): സംസ്ഥാനത്തെ മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ടി പുതുവഴികള്‍ കണ്ടെത്തുകയും കേരളത്തിലെ പല പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളിലും വളരെ വിജയകരമായി നടപ്പാക്കിയ മഹ്യൂബ എക്കോ സലുഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പുരസ്‌കാരം. കമ്പനി എംഡി കുഞ്ഞബ്ദുള്ള സംസ്ഥാന വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ശിശുദിനത്തില്‍ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അടൂര്‍ പ്രകാശ് എംപി മുരുകന്‍ കാട്ടാക്കട കരകുളം കൃഷ്ണന്‍നായര്‍ ഡോ. ജി മാധവന്‍ നായര്‍ എം വിജയകുമാര്‍, ഡോ. കെ എസ് മണി അഴീക്കോട് സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad