Type Here to Get Search Results !

Bottom Ad

ദുഗ്ലട്ക സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ആണ്ട് നേര്‍ച്ച ഡിസംബറില്‍

സുള്ള്യ (www.evisionnews.in): ദുഗ്‌ലട്ക അസയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ അല്‍ബുഖാരിയുടെ 18-ാം ആണ്ടു നേര്‍ച്ചയും ഖുതുബിയ്യത്തും ജംഇയ്യത്തു തര്‍ബിയത്തില്‍ ബുഖാരിയ്യയുടെ 26-ാം വാര്‍ഷിക സമ്മേളനവും ഡിസംബര്‍ 27, 28, 29, തിയതികളില്‍ ദുഗ്ലട്ക്കയില്‍ നടക്കും. 27ന് രാവിലെ ഒമ്പതിന് സയ്യിദ് ഹാമിദ് കോയമ്മ നടുവണ്ണൂര്‍ പതാക ഉയര്‍ത്തും. പത്തിന് മഖാമില്‍ മൗലൂദും അനുമരണവും തബറുക് വിതരണവും നടക്കും. രാത്രി 7.30ന് സമസ്ത. കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്ലിയാര്‍ മതപ്രഭാഷണം നടത്തും. 28ന് രാത്രി 7.30 ബഷീര്‍ ഫൈസി അല്‍ഹാമിദി ചെറുകുന്ന് പ്രഭാഷണം നടത്തും. 29ന് രാത്രി 8.30ന് മഖാമില്‍ഖത്തം ദുആ നടക്കും. തുടര്‍ന്ന് മൗലാന എ. നജീബ് മതപ്രഭാഷണവും നിര്‍വഹിക്കും. രാത്രി 12ന് സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ നേതൃത്വത്തില്‍ ഖുതുബിയ്യത്തും നടക്കും. സുബ്ഹി നിസ്‌കാരനന്തരം നടക്കുന്ന അന്നദാനത്തോടെ പരിപാടി സമാപിക്കും


Post a Comment

0 Comments

Top Post Ad

Below Post Ad