Type Here to Get Search Results !

Bottom Ad

ബൂത്തില്‍ കയറാന്‍ വിടുന്നില്ല: ബിജെപിക്കെതിരെ സി.പി.ഐ.എം സുപ്രീം കോടതിയില്‍


ദേശീയം (www.evisionnews.in): ബി.ജെ.പിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ത്രിപുര സി.പി.ഐ.എം. തങ്ങളുടെ പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനെതിരെ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായി സി.പി.ഐ.എം ഹരജിയില്‍ പറയുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന എതിരാളിയാണ് സി.പി.ഐ.എം. ബി.ജെ.പിയുടെ ഭീഷണി കാരണം സമാധാനപരവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് യാഥാര്‍ഥ്യമാകില്ലെന്നും സി.പി.ഐ.എം ഹരജിയില്‍ പറയുന്നുണ്ട്.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad