കേരളം (www.evisionnews.in): തലശേരി ഫസല്‍ വധക്കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് സി.ബി.ഐ സമര്‍പ്പിച്ചു. ഫസലിന്റെ വധത്തിന് പിന്നില്‍ ആര്‍.എസ്.എസ്സാണെന്ന ആരോപണം ശരിയല്ലെന്നും ആര്‍എസ്എസാണെന്ന സുബീഷിന്റെ വെളിപ്പെടുത്തല്‍ കസ്റ്റഡിയില്‍വച്ച് പറയിപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം. കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും പങ്കുണ്ടെന്നും തുടരന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ശരിയാണെന്നാണ് സിബിഐ വിലയിരുത്തല്‍.
തലശ്ശേരി ഫസല്‍ വധക്കേസ്; കൊലപാതകത്തിനു പിന്നില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് സിബിഐ
4/
5
Oleh
evisionnews