Type Here to Get Search Results !

Bottom Ad

സ്വര്‍ണക്കടത്തു കേസ്; സ്വപ്ന സുരേഷ് ഇന്ന് ജയില്‍ മോചിതയായേക്കും



കേരളം (www.evisionnews.in): നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയേക്കും. ചൊവ്വാഴ്ച ജാമ്യം ലഭിച്ചങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടായിരുന്നത് കൊണ്ടാണ് മോചനം വൈകിയത്. ആറു കേസുകളിലും സ്വപ്നയുടെ ജാമ്യ ഉപാധികള്‍ ഇന്നലെ വൈകുന്നേരത്തോടെ കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യ രേഖകള്‍ ഇന്ന് അട്ടക്കുളങ്ങര ജയിലെത്തിച്ച ശേഷം സ്വപ്നക്ക് പുറത്തിറങ്ങാം.

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് സ്വപ്ന സുരേഷ് പുറത്തിറങ്ങുന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി ഉന്നതബന്ധങ്ങള്‍ ഉപയോഗിച്ച് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയെന്നാണ് കേസ്. നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാർപ്പിച്ചിരിക്കുന്നത്. സ്വപ്ന ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

എൻഐഎ കേസ് ഉള്‍പ്പടെ എല്ലാ കേസുകളിലും ജാമ്യം ലഭിച്ച് മൂന്ന് ദിവസം പിന്നിട്ടും സ്വപ്നയ്ക്ക് ജയിലിൽ നിന്നും പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ജാമ്യ ഉപാധികള്‍ സമർപ്പിക്കാൻ കഴിയാത്തുകൊണ്ടാണ് സ്വപ്നയ്ക്ക് ജയിൽ നിന്നും ഇറങ്ങാനാകാത്തത്. 25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവുമാണ് ഹൈക്കോടതി ഉത്തരവിലെ ജാമ്യ വ്യവസ്ഥ.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad