Type Here to Get Search Results !

Bottom Ad

ദേശീയപാത വികസനം: കൂടുതല്‍ സ്ഥലം പിടിച്ചെടുക്കുന്നത് നര്‍ത്തണം: മുസ്ലിം ലീഗ്


കാസര്‍കോട് (www.evisionnews.in): ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണ്ണയിച്ച് കല്ലിട്ട് പണം നല്‍കി സ്ഥലം ഏറ്റെടുത്തതിന് ശേഷം അലൈമെന്റില്‍ വീണ്ടും മാറ്റം വരുത്തി അധികസ്ഥലം പിടിച്ചെടുക്കുന്നതായി പരക്കെ ഉയര്‍ന്ന പരാതി പരിശോധിക്കണമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച്ഏറ്റെടുത്തതിന് ശേഷം അതിര്‍ത്തിക്കപ്പുറത്ത് വീണ്ടും അന്യായമായി സ്ഥലം കയ്യേറാനുള്ള നീക്കത്തില്‍ നിന്ന് അതികൃതര്‍ പിന്മാറണമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

തെക്കില്‍ ദേശീയ പാതയില്‍ വളവ് ഒഴിവാക്കാന്‍ ഫ്‌ലൈ ഓവര്‍ നിര്‍മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുല്‍ ഖാദര്‍, വി.കെ. ബാവ, പി.എം. മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എം.സി. ഖമറുദ്ദീന്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad