Type Here to Get Search Results !

Bottom Ad

അര്‍ബുദ രോഗികള്‍ക്കായി തലമുടി മുറിച്ചുനല്‍കി കാരുണ്യത്തിന്റെ വേറിട്ട മാതൃകയായി ഒരു കുടുംബം


കാസര്‍കോട് (www.evisionnews.in): അര്‍ബുദ രോഗികള്‍ക്കായി തലമുടി മുറിച്ചുനല്‍കി കാരുണ്യത്തിന്റെ വേറിട്ട മാതൃക തീര്‍ത്ത് ഒരു കുടുംബം. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന അബ്ദുല്‍ റഹീം, മകന്‍ റിഹാന്‍ഷാന്‍ (13), മകള്‍ റിംഷ (എട്ട്) എന്നിവരാണ് കേശദാനത്തിന്റെ ഭാഗമായത്. ശനിയാഴ്ച രാവിലെ തൃശൂരിലെ അമല ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സ് ആശുപത്രിയില്‍ എത്തിയാണ് മൂന്നുപേരും മുടി നല്‍കിയത്. ഇതിനു വേണ്ടി മാത്രം അവര്‍ കാസര്‍കോട് നിന്ന് തൃശൂരിലെത്തി. റിഹാന്‍ ജയ്മാതാ സ്‌കൂളില്‍ ഏഴാം ക്ലാസിലും റിംഷ മൂന്നാം ക്ലാസിലും പഠിക്കുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad