Type Here to Get Search Results !

Bottom Ad

ദത്ത് വിവാദം; കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു: വൈദ്യപരിശോധന ഇന്ന്


കേരളം (www.evisionnews.in): അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ വൈദ്യ പരിശോധന ഇന്ന് നടത്തും. ശേഷം ഡി.എന്‍.എ പരിശോധനയ്ക്കായുള്ള നടപടികള്‍ ആരംഭിയ്ക്കും. ഇതിനായി അജിത്തിന്റെയും അനുപമയുടെയും സാമ്പിളുകള്‍ ശേഖരിയ്ക്കും. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലാണ് ഡിഎന്‍എ പരിശോധന നടത്തുക. രണ്ടു ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിയ്ക്കാനാണ് ശ്രമം.

ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ സാന്നിധ്യത്തിലാണ് കുഞ്ഞിന്റെ വൈദ്യപരിശോധന നടത്തുക. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ് എങ്കില്‍ ഡി.എന്‍.എ പരിശോധനയ്ക്കായി ഹാജരാക്കാന്‍ അനുമതി നല്‍കും. കുഞ്ഞിനെ കാണണമെന്ന് അനുപമ ആവശ്യപ്പെട്ടിട്ടുണ്ട് എങ്കിലും അനുമതി നല്‍കിയിട്ടില്ല. കുഞ്ഞിന്റെ വൈദ്യപരിശോധന തന്റെ സാന്നിധ്യത്തില്‍ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനുപമ സിഡബ്ല്യുസിക്കും ബാലാവകാശ കമ്മിഷനും നിവേദനം നല്‍കി. ഡിഎന്‍എ പരിശോധനയ്ക്കായി സാംപിളുകള്‍ എടുത്തതിന് ശേഷം കോടതിവിധി വരുന്നതുവരെ തിരിമറികളൊന്നും ഉണ്ടാകാതിരിയ്ക്കാന്‍ വേണ്ടിയാണ് ഈ ആവശ്യമെന്നും നിവേദനത്തില്‍ പറയുന്നു.

ഇന്നലെ രാത്രി എട്ടരയ്ക്കാണ് ആന്ധ്രയിലെ ദമ്പതികളില്‍ നിന്നും ഏറ്റുവാങ്ങിയ കുഞ്ഞിനെ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിച്ചത്. നിര്‍മല ശിശുഭവനിലാണ് കുഞ്ഞിനു സംരക്ഷണം ഒരുക്കിയിരിക്കുന്നത്. ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല. കുഞ്ഞിനെ ആന്ധ്രാ ദമ്പതികളില്‍ നിന്നും എത്തിച്ചെന്ന റിപ്പോര്‍ട്ട് ശിശുക്ഷേമ സമിതിയും വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ചെല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്ക് സമര്‍പ്പിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad