Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം നിര്‍ത്താനുള്ള സര്‍ക്കാരിന്റെ നിലപാട് കാസര്‍കോട്ടെ ജനങ്ങളോടുള്ള വെല്ലുവിളി: ബിജെപി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം അനുവദിച്ചു കിട്ടിയ മെഡിക്കല്‍ കോളജിന്റെ നിലവിലെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തുന്നത് കാസര്‍കോട് ജനതയോട് കാണിക്കുന്ന വഞ്ചനയുടെ തുടര്‍ച്ചയാണ് എന്നു ബിജെപി ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍. ബിജെപി ജനപ്രതിനിധികള്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ നടത്തിയ ധര്‍ണ സമരം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിലെ രണ്ടു എംഎല്‍എമാര്‍ പൂര്‍ണപരാജയമാണ്. ജനപ്രതിനിധി എന്ന നിലയില്‍ ഒരു സാമാന്യ വിവരം പോലുമില്ലാത്ത ഒരാളാണ് മഞ്ചേശ്വരം എംഎല്‍എ അഷറഫ്. നിസാരകാര്യങ്ങള്‍ പോലും നിയമസഭയില്‍ ഉന്നൈക്കുമ്പോള്‍ നാട്ടിലെ പ്രധാന വിഷയങ്ങളെ പരിഗണിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നരമ്പടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ രൂപവണി ഭട്ട്, ഷൈലജ ഭട്ട്, ബ്ലോക്ക് മെമ്പര്‍ അനില്‍ കുമാര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാരന്‍ കൂതിരിപാടി, നാരായണ നായ്ക് മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അശ്വിനി മോളായാര്‍ സംസാരിച്ചു. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠന്‍ റായ് സ്വാഗതാവും കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പിആര്‍ സുനില്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad