Type Here to Get Search Results !

Bottom Ad

ശമ്പള പരിഷ്‌കരണം; കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി


കാസര്‍കോട് (www.evisionnews.in): ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് സമരം. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആര്‍.ടി.എ തുടങ്ങിയ സംഘടനകള്‍ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

സമരത്തില്‍ നിന്നു പിന്മാറണമെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അഭ്യര്‍ഥന മൂന്ന് അംഗീകൃത യൂണിയനുകളും തള്ളിയിരുന്നു. കെഎസ്ആര്‍ടിസിയില്‍ ഒമ്പതു വര്‍ഷമായി ശമ്പളപരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ടു പോകുന്നത്. ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങും.

പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കെഎസ്ആര്‍ടിസി പണിമുടക്ക് കാരണം കേരള സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, പ്രവേശന പരീക്ഷകള്‍ ഉള്‍പ്പടെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അറിയിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad