Type Here to Get Search Results !

Bottom Ad

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മുടി മുറിച്ച് റാഗിംഗ്: ബാലാവകാശ കമ്മീഷന്‍ കേസെടുത്തു


കാസര്‍കോട് (www.evisionnews.in): ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ബലാല്‍ക്കാമായി മുടി മുറിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ജില്ലയിലെ സ്‌കൂളിലടക്കം ഈരീതിയില്‍ റാഗിംഗ് തുടരുന്നുവെന്ന ദൃശ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഉപ്പളയിലെ സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥി ചൊവാഴ്ചയാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംഗിനിരയായത്. സ്‌കൂളിന് സമീപത്തെ ഒരു കഫ്റ്റീരിയയില്‍ വച്ചാണ് റാഗിംഗ് നടന്നത്. മഞ്ചേശ്വരം പൊസോട്ട് സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അഞ്ചോളം വരുന്ന പ്ലസ്ടു വിദ്യാര്‍ഥികള്‍ ബലമായി മുടി മുറിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ തന്നെ മൊബൈല്‍ കാമറയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും കുട്ടിയെ പരിഹസിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് നാട്ടുകാര്‍ സംഭവമറിയുന്നത്.




Post a Comment

0 Comments

Top Post Ad

Below Post Ad