Type Here to Get Search Results !

Bottom Ad

പാര്‍ട്ടി വിട്ടത് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം പിടിക്കാനായി എസ്ഡിപിഐ കെട്ടിയിറക്കിയ ദേശീയ സെക്രട്ടറി


കേരളം (www.evisionnews.in): ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറം പിടിക്കാനായി എസ്.ഡി.പി.ഐ കെട്ടിയിറക്കിയ ദേശീയ സെക്രട്ടറി പാര്‍ട്ടി വിട്ടു. ദേശീയ സെക്രട്ടറി തസ്ലിം റഹ്മാനിയാണ് പാര്‍ട്ടി സ്ഥാനവും പ്രാഥമികാംഗത്വവും രാജിവെച്ചത്. ദേശീയ പ്രസിഡന്റ് എം.കെ ഫൈസിക്ക് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു. രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍, കോര്‍പ്പറേറ്റ് കമ്പനി എന്ന നിലയിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് തസ്ലിം റഹ്മാനി വിമര്‍ശിച്ചു. നയങ്ങള്‍ നടപ്പാക്കുന്നത് കോര്‍പ്പറേറ്റ് രീതിയിലാണ്. പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്ന നേതാക്കള്‍ പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയും സമുദായത്തിന്റെ വിഭവങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് എസ്.ഡി.പി.ഐ എന്ന് തസ്ലിം റഹ്മാനി കുറ്റപ്പെടുത്തി. ലക്ഷ്യം നേടാത്ത പ്രവര്‍ത്തനം തനിക്ക് സഹിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ പാര്‍ട്ടിയെയും അരികുവത്കരിക്കപ്പെട്ട ജനങ്ങളെയും സേവിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടെന്നും തന്നെ നാലു വര്‍ഷം സഹിച്ച പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad