Type Here to Get Search Results !

Bottom Ad

നികുതി കുറയ്ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം തള്ളികേരളം: കേന്ദ്രത്തിന്റേത് പോക്കറ്റടിക്കാരന്റെ ന്യായം: ധനമന്ത്രി


കേരളം: (www.evisionnews.in) ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായി സംസ്ഥാന നികുതിയും കുറയുമെന്ന് കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് ഒരു പരിധിയുണ്ട് എന്ന് ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി പരിതാപകരമാണ്. കേന്ദ്രം 30 രൂപ കൂട്ടി, എന്നാല്‍ അതിന്റെ പങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ന്യായം പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലിക്ക് പണം നല്‍കുന്നതു പോലെയെന്നും ബാലഗോപാല്‍ പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും വീതം കുറച്ചതായി ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്. പുതുക്കിയ വില അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ധന നികുതി കുറയ്ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad