കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ 102 പേര് കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 123 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 716പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 139,650 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 137,763 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 618.
വീടുകളില്‍ 6296 പേരും സ്ഥാപനങ്ങളില്‍ 447പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള 6743 ത്പേരാണ്. പുതിയതായി 390 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1387 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 750 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.486പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 98പേര് നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 123 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Post a Comment
0 Comments